കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ കഞ്ചാവ് കേസിലെ പ്രതി, കാഞ്ചിയാർ കോഴിമല കൊച്ചുതറയിൽ നാരങ്ങാവിളയിൽ അഭിലാഷിനെ (കണ്ണൻ) ഒളിവിൽ കഴിഞ്ഞിരുന്ന മുളകരമേടുള്ള വീട്ടിൽ നിന്നും കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. Kottayam railway police arrested the accused in the ganja case after reaching Kattappana
കട്ടപ്പന പോലീസിൻ്റെ സഹായത്തോടെയാണ് അറസ്റ്റ്. സെപ്റ്റംബർ 11 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ കഞ്ചാവുമായി കോഴിമല സ്വദേശി ആനക്കല്ലു ങ്കൽ, ലിൻസ് ജോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് അഭിലാഷ് ഒറീസയിൽ നിന്നും വാങ്ങിയകഞ്ചാവ് ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനാൽ അഭിലാഷിനെ കേസിൽ പ്രതിചേർക്കുകയായിരുന്നു.
ലിൻസിനെ പോലീസ് പിടികൂടിയപ്പോൾ, ബാക്കിയുണ്ടായിരുന്ന കഞ്ചാവുമായി അഭിലാഷ് മുങ്ങുകയായിരുന്നു. മുൻപ് കട്ടപ്പന മാർക്കറ്റിലെ ലോഡിങ് തൊഴിലാളിയായിരുന്ന അഭിലാഷ് കട്ടപ്പന അമ്പല കവല സ്വദേശിയാണ്.