web analytics

ജോജുവിന്റെ പണി കഴിഞ്ഞു

തൻറെ രീതിയിൽ ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തനായ ഒരു നടൻ. സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ് ഇതാ മറ്റൊരു വേഷം കൂടി അണിയുകയാണ്. കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോർജ്ജ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ ഷൂട്ടിംഗ് പൂർത്തിയായി. അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്തതെന്ന് നടൻ പറഞ്ഞു. ആദ്യമായി സംവിധായകനാകുന്ന ത്രില്ലിലാണ് ജോജു പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പണി’. ഒരു മാസ്, ത്രില്ലർ ഴോണറിൽ പെടുന്ന ചിത്രമാണിത്.

100 ദിവസം വേണ്ടി വന്നു ഷൂട്ടിംഗ് പൂർത്തിയാക്കാൻ തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. ജോജു ജോർജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ്സെറ്റർ വിഷ്ണു വിജയ് ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

Read Also : ദിലീപേട്ടൻ വിളിച്ചെങ്കിലും എനിക്ക് സാധിച്ചില്ല; മീര പറഞ്ഞത്

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img