പാലക്കാട്: വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിൽ ആണ് സംഭവം. ഫെബ്രുവരി 19-നു നടന്ന സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്ലാസ് മുറിയിൽ രണ്ടു വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സാജൻ കെ ജെ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ സാജൻ്റെ സുഹൃത്തായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവർ തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിട്ടുള്ളത്.