2012ലാണ് പ്രഭാകർ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റ് ആകാൻ പ്രഭാകറിന് ഗൂഗിൾ കൊടുക്കുന്ന പ്രതിഫലം. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുൻപ് അദ്ദേഹം ഗൂഗിൾ സർച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആൻഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു.
20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലേ, സ്മാർട് കമ്പോസ് എന്നിവയുടെ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് പ്രഭാകർ രാഘവൻ {64}.
കരിയറിലെ നിർണായകമായ ഘട്ടത്തിലാണ് പ്രഭാകർ എന്നും 12 വർഷങ്ങൾക്ക് ശേഷം കമ്പ്യൂട്ടർ സയിൻസിലേക്കുള്ള മടങ്ങി വരവാണ് ചീഫ് ടെക്നോളജിസിറ്റ് പോസ്റ്റ് എന്നും സുന്ദർ പിച്ചൈ പ്രഭാകറിനെ വിശേഷിപ്പിച്ചു. മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ എന്നീ എതിരാളികളെ നേരിടുന്നതിനും ജെമിനിയുടെ സുഗമമായ പ്രവർത്തനത്തിനും, ടീമിനെ ഒരുമിച്ച് നിർത്താനുമാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ടുകൾ.
English summary : Indian man became prominent in Google: Salary 300 crores