web analytics

ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും

തലസ്ഥാനത്ത് സിനിമാ പ്രേമികളുടെ സംഗമം; 82 രാജ്യങ്ങളില്‍നിന്നുള്ള 206 സിനിമകൾ;

ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയുടെ മുപ്പതാം പതിപ്പിന് ഇന്ന് തിരശീല ഉയരും. 

എട്ട് ദിവസങ്ങളിലായി തലസ്ഥാനത്തെ 16 തീയറ്ററുകളിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 26 വിഭാഗങ്ങളിലായി ചിത്രങ്ങൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും. 

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. 

പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ‘പലസ്തീൻ 36’ എന്ന സിനിമ പ്രദർശിപ്പിക്കും.

മേളയുടെ ഭാഗമായി സംവിധായകൻ ഷാജി എൻ. കരുണിനെക്കുറിച്ചുള്ള ‘കരുണയുടെ കാമറ’ എന്ന പുസ്തകം സാംസ്‌കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും. 

ചലച്ചിത്രമേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാം സംവിധായകൻ ബൂയി തക് ചുയെന് നൽകി പുറത്തിറക്കും.

ഡെയിലി ബുള്ളറ്റിൻ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർക്കു നൽകി പ്രകാശനം ചെയ്യും. ‘ചലച്ചിത്ര സമീക്ഷ’യുടെ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് നൽകി പുറത്തിറക്കും.

സിനിമയിലെ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ്നാഥിനെ മേളയിൽ ആദരിക്കും. രാജീവ്നാഥിനെക്കുറിച്ചുള്ള ‘തണൽ’ പുസ്തകം ടി. കെ. രാജീവ് കുമാർ, കെ. മധുവിന് നൽകി പ്രകാശനം ചെയ്യും.

ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ സംസാരിക്കും. മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും.

English Summary:

The 30th edition of the International Film Festival of Kerala (IFFK) begins today in Thiruvananthapuram. Over eight days, 206 films from 82 countries will be screened across 16 theatres in the city, under 26 categories. Cultural Minister Saji Cherian will inaugurate the festival at Nishagandhi Auditorium.

iffk-30th-edition-begins-thiruvananthapuram

IFFK, Film Festival, Thiruvananthapuram, Kerala, Cinema, Pablo Larraín, Kelly Fyffe-Marshall, Saji Cherian, Shaji N Karun, Rajeevnath

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img