web analytics

രാവിലെ വാങ്ങിയാൽ വൈകിട്ട് തിരികെ നൽകണം; ആയിരം രൂപ മുതൽ 50,000 രൂപ വരെ വായ്പ; പലിശ ആയിരത്തിന് ഒരു രൂപ

രാവിലെ വാങ്ങിയാൽ വൈകിട്ട് തിരികെ നൽകണം; ആയിരം രൂപ മുതൽ 50,000 രൂപ വരെ വായ്പ; പലിശ ആയിരത്തിന് ഒരു രൂപ

തിരുവനന്തപുരം: വട്ടിപ്പലിശക്കാർ നടത്തുന്ന ചൂഷണത്തിൽ നിന്ന് ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാൻ സഹകരണ വകുപ്പ് പുതിയ ദിവസവായ്പ പദ്ധതി ആരംഭിക്കുന്നു.

‘റീകൂപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ആയിരം രൂപ മുതൽ 50,000 രൂപ വരെ വായ്പ ലഭ്യമാകും.

വിതരണം നടത്താൻ ‘റീകൂപ്പർമാരെ’ നിയോഗിക്കും. ലഭിക്കുന്ന വായ്പ അന്നുതന്നെ തിരിച്ചടയ്‌ക്കണം.

ആയിരം രൂപയ്‌ക്ക് ഒരുദിവസത്തെ പലിശ വെറും ഒരു രൂപ മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. പലിശ മുൻകൂറായി അടയ്ക്കണം.

നിലവിൽ വട്ടിപ്പലിശക്കാർ നൂറിന് പത്തുരൂപ വരെ ഈടാക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി.

തിരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾക്കാണ് വായ്പ വിതരണം ചുമതലപ്പെടുത്തുന്നത്.

ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് തത്സമയ വായ്പ അനുവദിക്കും.

പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ വിതരണം ഉടൻ ആരംഭിക്കും.

ഓരോ പ്രദേശത്തും റീകൂപ്പർമാരെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിക്ഷേപ-വായ്പ പിരിവുകാരെയും ഇതിനായി വിനിയോഗിക്കും.

വായ്പയുടെ തിരിച്ചടവിനുള്ള ഉത്തരവാദിത്വം റീകൂപ്പർമാർക്കായിരിക്കും. തിരിച്ചടവ് ഉറപ്പാക്കാൻ കർശന നടപടികൾ ആവശ്യമാണെന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ അഭിപ്രായം.

ഇതേപോലെ വഴിയോര കച്ചവടക്കാർക്ക് കേന്ദ്ര സർക്കാർ പി.എം സ്വനിധി പദ്ധതിയിലൂടെ 10,000, 20,000, 50,000 രൂപ വരെ വായ്പ നൽകുന്ന സംവിധാനം നിലവിലുണ്ട്.

English Summary:

The Cooperative Department in Kerala is introducing a new daily loan scheme named “Rekoop” to protect small traders from loan sharks. Loans ranging from ₹1,000 to ₹50,000 will be provided and must be repaid on the same day. Special distributors called Rekoopers will deliver the loans using a mobile app. The daily interest for ₹1,000 is fixed at just ₹1, paid in advance—significantly lower than the high rates charged by moneylenders.

Selected cooperative institutions will manage the scheme. Rekoopers will also be responsible for ensuring repayment. The pilot phase has been successful, and full-scale distribution will begin soon. A similar central government scheme, PM SVANidhi, already provides loans of ₹10,000 to ₹50,000 for street vendors.

cooperative-daily-loan-rekoop-kerala

Kerala, Cooperative Department, Rekoop Scheme, Daily Loan, Traders, Loan Sharks, PM SVANidhi

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും’; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും'; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ്...

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

Related Articles

Popular Categories

spot_imgspot_img