ഗ്യാസ് തുറന്നുവിട്ട് ജീവനെടുക്കാൻ ശ്രമിച്ചു ഭർത്താവ്
ഇടുക്കി അടിമാലിയിൽ ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് വയോധികൻ ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു.അയൽവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നും വയോധികനെ രക്ഷപ്പെടുത്തി.
അടിമാലി പഞ്ചായത്തിലെ മച്ചിപ്ലാവിലാണ് ബുധനാഴ്ച ഉച്ചയോടെ സംഭവം. ഭാര്യ കഴിഞ്ഞദിവസം പിണങ്ങി പോയിരുന്നു.അന്നുമുതൽ ഭർത്താവ് ദുഃഖത്തിൽ ആയിരുന്നതായി പറയുന്നു.
വ്യാഴാഴ്ച ഉച്ചയോടെ താമസിക്കുന്ന മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു.ഗ്യാസ് തുറന്നു വിട്ടു.താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി അടുത്തുള്ളവരെ അറിയിച്ചു.
മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ റെഡ് അലർട്ട്
ഇങ്ങനെയാണ് അഗ്നി രക്ഷനേയും പോലീസും സ്ഥലത്തെത്തിയത്. ഏറേ നേരത്തെ ശ്രമത്തിനൊടുവിൽ ഫ്രാൻസിസിനെ മയത്തിൽ ആക്കി രക്ഷപ്പെടുത്തി അടിമാലി താലൂക്ക് എത്തിക്കുകയായിരുന്നു.
വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്
കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്.
കുണ്ടറ പൊലീസാണ് കേസ് എടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി.
സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിൻറെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് നിതീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.
അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻറെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിൻറെ അഭിഭാഷകൻ പറയുന്നു.
ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിൽ എത്തിക്കുന്ന മതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാർ വ്യക്തമാക്കി.
ലിഫ്റ്റിന്റെ കേബിൾ പൊട്ടി വീണ് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻ വീട്ടിൽ എ.ബിജുവാണ് (42) മരിച്ചത്.
എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
പ്രിന്റിങ് സാധനങ്ങൾ ബിജു ലിഫ്റ്റ് വഴി ഒന്നാം നിലയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സാധനങ്ങൾ ഇറക്കി വയ്ക്കുന്ന സമയത്ത് ഒരു പായ്ക്കറ്റ് ബിജുവിന്റെ കയ്യിൽ നിന്നു ലിഫ്റ്റിനുള്ളിൽ വീണു.
ലിഫ്റ്റിനു പുറത്തു നിന്ന് ഉള്ളിലേക്കു തലയിട്ട് ഇതു കുനിഞ്ഞെടുക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് താഴേക്കു വീഴുകയായിരുന്നു. ഇതോടെ ലിഫ്റ്റിന്റെ മുകൾഭാഗം ബിജുവിന്റെ കഴുത്തില്‍ വന്നിടിച്ചു.
ഈ സമയം തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സെൻട്രൽ പൊലീസും ഉടൻ സ്ഥലത്തെത്തി ലിഫ്‌റ്റിന്റെ മുകൾ ഭാഗം ഉയർത്തി ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.