web analytics

പെരുമഴയിൽ മുങ്ങി തലസ്ഥാനം; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഓപ്പറേഷൻ തിയേറ്റര്‍ അടച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. മഴയിൽ ഓട നിറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയുടെ ഉള്ളിലേക്ക് വെള്ളം കയറിയത്. ഇതേ തുടർന്ന് ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.(Heavy rain; water logging in neyyatinkara general hospital)

ആശുപത്രിയിൽ നിർമാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിൽ ഇട്ടിരുന്നു. ഇതേ തുടർന്ന് ഓടയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തതിനാലാണ് വെള്ളം നിറഞ്ഞത്.

വെള്ളം നിറഞ്ഞതിനെ തുടർന്ന് രോഗികളും ജീവനക്കാരും ഉള്‍പ്പെടെ ബുദ്ധിമുട്ടിലാണ്. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ ശസ്ത്രക്രിയകള്‍ നടത്തുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img