web analytics

സി.എച്ച്.ആർ. പ്രശ്‌നം ഇടുക്കിയിൽ ആളിക്കത്തിക്കാൻ യൂത്ത് കോൺഗ്രസ്; നിരാഹാര സമരത്തിന് തുടക്കമായി

സി.എച്ച്.ആർ. വിഷയത്തിൽ സർക്കാർ കർഷക വിരുദ്ധ നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ച് 24 മണിക്കൂർ നിരാഹാര സമരവുമായി കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. C.H.R. the problem in idukki

പിണറായി സർക്കാർ വിദേശഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. പട്ടയ വിതരണം തടയാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്.


പരിസ്ഥിതി സംഘടനകളുടെ പ്രലോഭനമാണോ കോടതികളിൽ സർക്കാർ അഭിഭാഷകരുടെ മൗനത്തിന് കാരണമെന്ന് അന്വേഷിക്കണം. പതിറ്റാണ്ടുകളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് കർഷകരുടെ സ്വപ്നങ്ങളാണ് പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധിയോടെ ഇല്ലാതായത്.

1964 ലെ ഭൂ പതിവ് നിയമ പ്രകാരമുള്ള പട്ടയ വിതരണം ഹൈക്കോടതി തടഞ്ഞിട്ട് 8 മാസം കഴിഞ്ഞു. ഈ വിധി പുനപരിശോധിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കൃഷി ഭൂമി ഉൾപ്പടെ 1100 ഏക്കറാണ് പിണറായി സർക്കാർ ജില്ലയിൽ വനമാക്കി മാറ്റിയതെന്നും യോഗത്ത്ൽ ആക്ഷേപം ഉയർന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img