സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. Governor Arif Muhammad Khan froze the decision to reinstate the Dean and Warden
ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ നോട്ടീസ് നൽകി. സിദ്ധാർത്ഥൻറെ കുടുംബം ഇന്ന് ഗവർണർക്ക് പരാതി നൽകിയിരുന്നു.
ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് ഗവർണർ മരവിപ്പിച്ചതോടെ ഇരുവരും സസ്പെൻഷനിൽ തുടരും. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ നീക്കം നടത്തിയത്.