web analytics

മൃഗങ്ങളുടേയും ക്ഷുദ്രജീവികളുടേയും കടിയേറ്റോ ? നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം….!

വളർത്തു മൃഗങ്ങളുടേയും ക്ഷുദ്ര ജീവികളുടേയും കടിയേൽക്കാനുള്ള സാധ്യത നിത്യ ജീവിതത്തിൽ വളരെയധികമാണ്. കടിയേറ്റാൽ പലരും ചികിത്സകൾക്കൊന്നും പോകാതെ അവഗണിക്കുന്ന പതിവുണ്ട് . Animal and insect bites? Must have done these things…!

എന്നാൽ ഇവ വലിയ ദുരന്തമാണ് ക്ഷണിച്ചു വരുത്തുക. കടിയേൽക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധയും അണുബാധയും പലപ്പോഴും മരണകാരണം വരെയായേക്കാം.

പട്ടിയുടേയും പൂച്ചയുടേയും കടിയേൽക്കാനാണ് ഏറ്റവും അധികം സാധ്യത. കടിയേറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. കഴുകിയ ശേഷം ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. കടിയുടെ തീവ്രത അനുസരിച്ച് കുത്തിവെയ്ക്കുന്ന ഡോസിനും വ്യസ്ത്യാസം വരാം.

പൂച്ച കടിച്ചാൽ പലരും അവഗണിക്കാറുണ്ടെങ്കിലും ഇത് ശരിയല്ല. പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം മുറിവ് പഴുക്കാതിരിക്കാനുള്ള ആന്റിബയോട്ടിക് കൂടി ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കാറുണ്ട്. വനമേഖലയിലും വിനോദ സഞ്ചാര മേഖലയിലും എത്തുന്നവർക്ക് കുരങ്ങിന്റെ കടിയേൽക്കാൻ സാധ്യതയുണ്ട് ഇതും മാരകമാണ്.

തേനീച്ചയുടേയും കടന്നലിന്റെയും കുത്തേൽക്കുന്നതും ചിലപ്പോൾ മാരകമാകാം. അലർജിയും ശ്വാസ തടസവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കടിയേൽക്കുന്നയാൾക്ക് ഉണ്ടാകാം. കുത്തേറ്റാൽ ശരീരത്തിൽ തറഞ്ഞിരിക്കുന്ന തേനീച്ചയുടെ കൊമ്പ് പുറത്തെടുക്കണം.

ശേഷം കുത്തേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. കലാമിൻ ലോഷനൊ ഐസോ കുത്തേറ്റ സ്ഥലങ്ങളിൽ പുരട്ടാം എന്നാൽ അസ്വസ്ഥതകൾ തണ്ടാൽ ചികിത്സ തേടണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img