web analytics

ഇടുക്കി അയ്യപ്പൻകോവിൽ സർക്കാർ ആശുപത്രി പൂട്ടിയിട്ട സംഭവം; ഭരണകക്ഷി യൂണിയൻ സംരക്ഷിച്ച നഴ്‌സും ഒടുവിൽ തെറിച്ചു

സർക്കാർ ആശുപത്രി പൂട്ടിയിട്ട സംഭവം;നഴ്‌സിനെ സ്ഥലം മാറ്റി

ഇടുക്കി അയ്യപ്പൻകോവിൽ ( ആലടി) ഫാമിലി ഹെൽത്ത് സെന്റർ (എഫ്എച്ച്‌സി ) തുടർച്ചയായി മൂന്നു ദിവസം അടച്ചിട്ട സംഭവത്തിൽ നഴ്‌സിനെ സ്ഥലം മാറ്റി ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടാമതും ഉത്തരവിറക്കി.

ഭരണകക്ഷി യൂണിയൻ സംരക്ഷിച്ചിരുന്ന നഴ്‌സിനെ മാധ്യമ വാർത്തകൾക്ക് ഒടുവിലും വിവിധ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലം മാറ്റിയത്.

മനുഷ്യാവകാശ സംഘടനയായ ഹൈറേഞ്ച് പീപ്പിൾസ് ഓർഗനൈസേഷൻ (എച്ച്പിഒ ) യുടെ പരാതിയിലാണ് നടപടി. എച്ച്പിഒയുടെ പരാതിയിൽ ഡിഎംഒ നേരിട്ട് അന്വേഷണം നടത്തി ആശുപത്രി അടച്ചിട്ട സംഭവം ശരിയാണെന്ന് കണ്ടെത്തി.

കുറ്റക്കാരെന്ന് കണ്ടെത്തിയ മെസിക്കൽ ഓഫീസറുടെ ചുമതല ഇതേ ആശുപത്രിയിലെ ജൂനിയർ ഡോക്ടർക്ക് നൽകാനും, നഴ്‌സ് (ഗ്രേഡ് ഒന്ന്) അജിത. ടി. ജോർജിനെ കട്ടപ്പന താലൂക്ക് ആശ്വപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയും ഒന്നര മാസം മാസം മുൻപ് ഡിഎംഒ ഉത്തരവിറക്കി.

മെഡിക്കൽ ഓഫീസറുടെ കാര്യത്തിൽ അന്നു തന്നെ നടപടിയായി. എന്നാൽ നഴ്‌സിന്റെ സ്ഥലം മാറ്റം നടപ്പിലാക്കിയില്ല.
ഭരണകക്ഷിയുടേയും, ഇടതു സംഘടനയുടേയും ശക്തമായ സമ്മർദത്തെ തുടർന്നാണ് നഴ്‌സിനെ സ്ഥലം മാറ്റാതിരുന്നത്.

പല തവണ എച്ച്പിഒ ജില്ലാ ആരോഗ്യ വകുപ്പിൽ പരാതി അറിയിച്ചിട്ടും സ്ഥലം മാറ്റം ഉണ്ടായില്ല. 30 ന് ഭാരവാഹികൾ ഡിഎംഒ യെ നേരിട്ട് കണ്ട് പ്രതിഷേധവും , പ്രത്യക്ഷസമരം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്ന് നഴ്‌സിനെ മറയൂർ പിഎച്ച്‌സിയിലേയ്ക്ക് സ്ഥലം മാറ്റിയും ആലിയിലേയ്ക്ക് കാഞ്ചിയാറ്റിൽ നിന്ന് പുതിയ നഴ്‌സിന്നെ നിയമിച്ചും 31 ന് തന്നെ രണ്ടാമത്തെ ഉത്തരവിറക്കുകയും ചെയ്തു.

ബുധനാഴ്ച നഴ്‌സ് ആലടിയിൽ നിന്ന് ചുമതലയൊഴിഞ്ഞു. സെപ്തംബർ അഞ്ച്, ആറ് ,ഏഴ് തീയതികളിലാണ് ആശുപത്രി അടച്ചിട്ടത്.

തുടർന്ന് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി ജില്ലാ ആരോഗ്യ വകുപ്പിന് നൽകി.

പൂവന്തിക്കുടി, ചെന്നിനായ്ക്കൻ കുടി, ആറേക്കർ ഉന്നതികളിലെ ആദിവാസികളും ചപ്പാത്ത്, കരിന്തരുവി , സുൽത്താനിയ, പുല്ലുമേട്. ഡോർലാന്റ് എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ചികിത്സ തേടുന്നത് ഇവിടെയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img