പ്ലസ് ടുവിൽ നേടിയ ഉന്നതവിജയം ആസ്വദിക്കാനാവാതെ മടക്കം; സന്തോഷദിനത്തിൽ നോവായി അബിത

നൊമ്പരക്കാഴ്ചയായി കോട്ടയത്തെ ആ അപകടം. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം.

അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം ആഘോഷങ്ങൾക്ക് നിൽക്കാതെയാണ് അബിയയുടെ മടക്കം.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയവിവരം അറിഞ്ഞശേഷം , അമ്മയ്‌ക്കൊപ്പം സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനെത്തിയ യാത്രയാണ് അബിതയുടെ അന്ത്യയാത്രയായി മാറിയത്.

തൃക്കോതമംഗലം വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനിയായ അഭിജയുടെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ഇന്ന് വന്നിരുന്നു. ഈ പരീക്ഷാ ഫലം അറിഞ്ഞ ശേഷം അമ്മയ്‌ക്കൊപ്പം കോട്ടയം നഗരത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുട്ടി. സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ അടക്കം കുട്ടിയും അമ്മയും ചേർന്ന് വാങ്ങി.

തിരികെ മടങ്ങുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവരെ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാന്റെ ഇന്റലിജൻസ് മേധാവികൊല്ലപ്പെട്ടു ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ...

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

Related Articles

Popular Categories

spot_imgspot_img