web analytics

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊടും ക്രൂരത. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരിയാണ് ആക്രമണത്തിനിരയായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം.

ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറിയത്. ഈ സമയം യുവതി കംപാർട്മെന്റിൽ തനിച്ചായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ അക്രമി ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിൽ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് പിടികൂടി . കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

മലക്കപ്പാറയെ നടുക്കി പുലിമട; 70-കാരിയെ വീടിന് മുന്നിൽ നിന്ന് കടിച്ചുകീറി ഭക്ഷിച്ചു

തൃശൂർ: മലക്കപ്പാറയിൽ ജനവാസ മേഖലയെ നടുക്കി വീണ്ടും വന്യമൃഗ ആക്രമണം. ഷോളയാർ...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

Related Articles

Popular Categories

spot_imgspot_img