web analytics

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

വാഷിം​ഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ നുകരാപു ആണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്.

ചിക്കാ​ഗോയ്‌ക്ക് സമീപമുള്ള ​ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എംബിഎ പഠനത്തിനായാണ് സായ് തേജ അമേരിക്കയിലെത്തിയതെങ്കിലും പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് വെടിവെയ്പ്പെന്ന് സായ് തേജയുടെ കുടുംബം പറയുന്നു.

സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അപലപിച്ചു. കോൺസുലേറ്റ് വഴി സാധ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും മന്ത്രി എക്സിൽ കുറിച്ചു.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചിക്കാ​ഗോയിലെ കോൺസുലേറ്റ് ജനറലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img