web analytics

ഒന്നാം സ്ഥാനക്കാരുടെ കോഡ് നമ്പറിനൊപ്പം സ്കൂളിന്റെ പേര് കൂടി വിളിച്ചു പറഞ്ഞ് ജഡ്ജ്; മലപ്പുറം ജില്ലാ കലോത്സവ നാടൻപ്പാട്ട് വേദിയിൽ പ്രതിഷേധം, അഞ്ചുപേർ കസ്റ്റഡിയിൽ

മലപ്പുറം: കലോത്സവ വേദിയിൽ നാടൻപ്പാട്ട് വിജയിയുടെ പ്രഖ്യാപനത്തിനിടെ പ്രതിഷേധം. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കലിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിനിടെയാണ് സംഭവം.(Protest at Malappuram District school kalolsavam folk song venue)

നാടൻപ്പാട്ട് മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നതിനിടെ ജഡ്ജ് സ്കൂളിന്‍റെ പേരു കൂടി വിളിച്ചു പറയുകയായിരുന്നു. ഇതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. വേദിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വിദ്യാർഥികളും നാട്ടുകാരും പാട്ടുപാടി പ്രതിഷേധിച്ചു.

ഒന്നാം സ്ഥാനം നൽകുന്ന സ്കൂളിനെ ജഡ്ജ് ആദ്യം തീരുമാനിച്ചെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇതുകൊണ്ടാണ് കോഡ് നമ്പര്‍ മാത്രം പറയേണ്ട സ്ഥാനത്ത് സ്കൂളിന്‍റെ പേര് കൂടി ജഡ്ജ് പറഞ്ഞതെന്നും ഇവര്‍ ആരോപിച്ചു. വേദിക്ക് സമീപം കുത്തിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img