web analytics

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി ; ‘വയനാട്ടിൽ പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല’; രാഹുൽ ​ഗാന്ധി

വയനാട്ടിലെ ജനങ്ങൾക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു.

വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്. റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും.

മണ്ഡലം രൂപീകൃതമായ ശേഷം കോൺ​ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

English summary : Election campaigns have started; ‘Can’t suggest a better leader than Priyanka in Wayanad’; Rahul Gandhi

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം

കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img