വയനാട്ടിലെ ജനങ്ങൾക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്. റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ […]
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെപ്പോലെ പെരുമാറരുതെന്ന് എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.(Don’t behave like Rahul Gandhi says modi) ഹിന്ദുക്കളെന്ന് നടിക്കുന്ന ചിലർ സദാസമയവും അക്രമവും ഹിംസയും നടത്തുന്നുവെന്ന പരാമർശത്തിനെതിരെ ബിജെപി വൻ പ്രതിഷേധമുയർത്തുകയും […]
ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം പങ്കിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ഹസ്ദാനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി. ലോക്സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു മോദി-രാഹുല്‍ സൗഹൃദം. (PM Modi, Leader of Opposition Rahul Gandhi shake hands in Parliament) ലോക്സഭ സ്പീക്കറായി തിരഞ്ഞെടുത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ ഹസ്തദാനം നല്കി മോദി അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി എഴുന്നേറ്റ് ചെന്ന് ഓം ബിര്‍ലയ്ക്ക് ഷേക് ഹാന്‍ഡ് നല്കി […]
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും ഒറ്റക്കെട്ടായാണ് രാഹുലിനെ തിരഞ്ഞെടുത്തതെന്നും കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. (Rahul Gandhi appointed leader of opposition in Lok Sabha) ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും പങ്കെടുത്തിരുന്നു. നാളെ രാവിലെ പുതിയ സ്പീക്കറെ തീരുമാനം അറിയിക്കും. അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ […]
ന്യൂഡല്‍ഹി: കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിന് സമ്മാനിച്ചത്. ഈ കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയത്.(Rahul Gandhi gifts car to K C Venugopal) അതേസമയം, പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. എഐസിസി […]
വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചു. രാഹുലിന്റെ രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നലെയാണ് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. (ahul Gandhi resigns from Wayanad Lok Sabha Seat) റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കാണ് ഇന്നലെ ഉത്തരം ലഭിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും […]
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് ഒരുങ്ങി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ് ഷോയും നടത്താനാണ് കോൺഗസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക. (Priyanka Gandhi and Rahul Gandhi to Wayanad on july second week) വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി വയനാട് […]
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടാകും. രാഹുല്‍ റായ്ബറേലിയില്‍ നിലനിർത്തണമെന്ന് കോൺഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. (Wayanad or Raebareli? Rahul Gandhi likely to decide it on Monday) രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി […]
ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ വീണ്ടും സസ്പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി എംപി. തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. (No decision has been made as to which constituency to retain: Rahul Gandhi) പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനിർത്തിയുള്ള പരാമർശം. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ […]
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. (Rahul Gandhi receives grand welcome at Wayanad constituency) തുടർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവർത്തർ രാഹുലിന് വേദിയിലേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital