web analytics

വൈറലാകാൻ മെട്രോയ്ക്കുള്ളിൽ ‘മദ്യപാനം’ കൂട്ടിന് പുഴുങ്ങിയ മുട്ടയും: പക്ഷെ പിന്നീട് വന്നത് കിടിലൻ പണിയാണ്..!

വൈറലാകാന്‍ ആളുകൾ പലവിധത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. അതുപോലൊരു സാഹസം ചെയ്ത യുവാവ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായതാണ് ഇപ്പോഴത്തെ സോഷ്യല്‍ ലോകത്തെ പ്രധാന ചര്‍ച്ച.

ഡല്‍ഹി സ്വദേശിയായ ആകാശ് കുമാറെന്ന 25കാരനാണ് പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറുകയും ശല്യമുണ്ടാക്കുകയും ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായിരിക്കുന്നത്.

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ മൗജ്പുറിലേക്ക് പോകുന്ന മെട്രോയിലിരുന്ന് മദ്യത്തിന് സമാനമായ ദ്രാവകം കുടിച്ചതാണ് യുവാവിനെ വെട്ടിലാക്കിയത്. മാര്‍ച്ച് 23നായിരുന്നു സംഭവം.

ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ മൗജ്പുറിലേക്ക് പോകുന്ന മെട്രോയിലാണ് സംഭവം. മെട്രോയ്ക്കുള്ളില്‍ ആകാശിരുന്ന് ഒരു കുപ്പിയില്‍ നിന്നും മദ്യത്തിന് സമാനമായ ദ്രാവകം കുടിക്കുന്നതും തോട് പൊളിച്ച മുട്ട കഴിക്കുന്നതും വിഡിയോയില്‍ കാണാം.

പിന്നീടാണ് സംഭവങ്ങൾ ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ കാകര്‍ദൂമയിലെ സീനിയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുരാരിയില്‍ നിന്നും പൊലീസ് ആകാശിനെ പിടികൂടി.

കുപ്പിയിൽ ഉണ്ടായിരുന്നത് ശീതള പാനീയമായിരുന്നുവെന്നും മദ്യമല്ലായിരുന്നുമെന്നുമാണ് യുവാവിന്‍റെ വിശദീകരണം. ചോദ്യം ചെയ്യലിനിടെ യുവാവ് വൈറലാകാന്‍ റീല്‍സെടുത്തതാണെന്ന് പൊലീസിന് മൊഴി നല്‍കി. ഈ വിഡിയോയും പൊലീസ് കണ്ടെടുത്തു.

തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണുവി​ഗ്രഹം കണ്ടെത്തി…!

ബംഗ്ലാദേശിൽ ദിനാജ്പൂരിലെ നവാബ്ഗഞ്ചിൽ ഒരു തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണു വി​ഗ്രഹം കണ്ടെത്തി.
വിഷ്ണുവിനൊപ്പം ദേവി ലക്ഷ്മിയുടെ ചിത്രവും വിഗ്രഹത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷത്തിനിടെ ബംഗ്ലാദേശിലെ മണ്ണിലും തടാകങ്ങളിലും വിഷ്ണു വിഗ്രഹം കണ്ടെത്തിയ നാലാമത്തെ സംഭവമാണിത്.

ബുൾഡോസർ ഉപയോ​ഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് വി​ഗ്രഹം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. 27 കിലോ​ഗ്രാം ഭാരമുള്ളതാണ് പുതുതായി കണ്ടെടുത്ത വിഗ്രഹം. വിഗ്രഹം പിന്നീട് ട്രഷറിയിലേക്ക് അയച്ചു. അവിടെ നിന്ന് പുരാവസ്തു വകുപ്പിന് അയയ്‌ക്കും. പുരാവസ്തു വകുപ്പ് അത് പരിശോധിച്ച് വിഗ്രഹം എപ്പോൾ നിർമ്മിച്ചുവെന്ന് പറയുമെന്നാണ് വിവരം.

നേരത്തെ വിഗ്രഹത്തിന് 32 കിലോ ഭാരം ഉണ്ടായിരുന്നു. 2021 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ 1000 വർഷം പഴക്കമുള്ള മറ്റൊരു വിഷ്ണു വിഗ്രഹവും കണ്ടെത്തിയിരുന്നു. 2023-ൽ ഫരീദ്പൂരിലും വിഷ്ണുവിന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img