. കോവിഡ് കാലത്തോടെ ഇന്ത്യയിലെ പണമിടപാടുരീതിയിൽ മാറ്റങ്ങളുണ്ടായി. മൂന്നുവർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഡജിറ്റൽ തട്ടിപ്പുകളും നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.
ഉത്സവകാല ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും പരിചയമില്ലാത്ത വെബ്സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കുക, ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക, ഹാക്കർമാരിൽനിന്ന് രക്ഷ നേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഓർക്കേണ്ടതാണ്.
English summary : Don’t get scammed; What can be done to make online shopping safe?