. കോവിഡ് കാലത്തോടെ ഇന്ത്യയിലെ പണമിടപാടുരീതിയിൽ മാറ്റങ്ങളുണ്ടായി. മൂന്നുവർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഡജിറ്റൽ തട്ടിപ്പുകളും നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.ഉത്സവകാല ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും പരിചയമില്ലാത്ത വെബ്സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കുക, ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക, […]
കണ്ണൂർ: അബൂദബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം രൂപ) തിരിമറി നടത്തി മുങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബി പൊലീസിൻറെ പിടിയിലായി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെയാണ് അബൂദബി അൽ ഖാലിദിയ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 25നാണ് ഇയാളെ കാണാതായത്. ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻറെ അസാന്നിധ്യം […]
തിരുവനന്തപുരത്ത് പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച സംഭവത്തില്‍ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തിനു പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും കോടതിയിൽ കീഴടങ്ങിയത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. സംസ്ഥാനത്ത് ആദ്യമായി PSC […]
കൊച്ചി: ഏറെ രാഷ്ട്രിയ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായ മാസപ്പടി വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മകളും സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയൻ അനധികൃതമായി സ്വകാര്യ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം.ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു.വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ മതിയായ തെളിവുകളില്ലെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital