web analytics

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ പോസ്റ്ററുകളിൽ കളർഫുൾ, റൊമാന്റിക് ലുക്കുകളിൽ പ്രഭാസ് എത്തിയിരുന്നു. എന്നാൽ ഇക്കുറി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് ഇക്കുറി എത്തിയത്. ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷമാണ് മാരുതി രാജാ സാബ് ഒരുക്കുന്നത്.

പീപ്പിൾ മീഡിയ ഫാക്റ്ററിയുടെ ബാനറിൽ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിൻറെ നിർമ്മാണം. തമൻ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയുടെ ഛായാഗ്രഹണം. 2025 ഏപ്രിൽ 10 നാണ് സിനിമ റിലീസ് ചെയ്യുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിൻറെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം, മാർക്കറ്റിംഗ് ആർ.സി. കമല കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, വിഎഫ്എക്സ് കമ്പനി ഡെക്കാൺ ഡ്രീംസ്, മോഷൻ പോസ്റ്റർ വെങ്കി, വിഷ്വൽ സൂപ്പർവിഷൻ അനിൽ കുമാർ ഉപാദ്വൗള തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

English summary : Prabhas film, ‘The Rajasaab’, which the audience is waiting for; The motion poster of the film is out

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

Related Articles

Popular Categories

spot_imgspot_img