web analytics

ട്രെയിനിൽ മോഷണശ്രമത്തിനിടെ പിടിവലി; ഡോക്ടർ ദമ്പതിമാർ ട്രെയിനിൽ നിന്നും വീണു, യുവാവിന്റെ കൈപ്പത്തി അറ്റു; യുവതിക്കും ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഡോക്ടര്‍മാരായ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ട്രെയിനിനടിയില്‍പ്പെട്ട് ഭര്‍ത്താവിന്റെ ഇടതുകൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയി. മുംബൈ കാഞ്ചൂര്‍മാര്‍ഗില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണ് സംഭവം.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എല്‍ടിടി സ്‌റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് 15 മിനിറ്റ് പിന്നിട്ടതിന് പിന്നാലെയായിരുന്നു കവര്‍ച്ചാശ്രമം നടന്നത്.ആയുര്‍വേദ ഡോക്ടറായ യോഗേഷ് ദേശ്മുഖ്(50), ഭാര്യ ഡോ. ദീപാലി(44) എന്നിവര്‍ക്കാണ് ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റത്.

മുംബൈ എല്‍ടിടി-നന്ദേഡ് സ്‌പെഷ്യല്‍ ട്രെയിനിലെ എസ്-4 കോച്ചിലെ യാത്രക്കാരായിരുന്നു ഇരുവരും. യുവതിയുടെ നഷ്ടപ്പെട്ട ബാഗില്‍ 5000 രൂപയോളമാണ് ഉണ്ടായിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.

ഒമ്പതുവയസ്സുള്ള മകള്‍ക്കൊപ്പം ലാത്തൂരിലേക്ക് യാത്രചെയ്യുകയായിരുന്നു ദമ്പതിമാര്‍. എസ്-4 കോച്ചിലെ മിഡില്‍ ബെര്‍ത്തിലായിരുന്നു ദീപാലി കിടന്നിരുന്നത്. യാത്രയ്ക്കിടെ മോഷ്ടാവ് ദീപാലിയുടെ ഹാന്‍ഡ്ബാഗ് മോഷ്ടിച്ചു. ഉറക്കമുണര്‍ന്ന യുവതി ബാഗില്‍ പിടിച്ചുവലിച്ച് മോഷണശ്രമം തടയാന്‍ ശ്രമിച്ചു. ഇതോടെ മോഷ്ടാവ് ബാഗ് ബലമായി പിടിച്ചുവലിച്ച് ട്രെയിനിന്റെ വാതിലിനരികിലേക്ക് ഓടി.

ബാഗില്‍നിന്ന് പിടിവിടാതിരുന്ന ദീപാലിയെയും ഇയാള്‍ വലിച്ചിഴച്ചു. ബഹളംകേട്ട് യോഗേഷും ട്രെയിനിന്റെ വാതിലിനരികിലെത്തി. പിടിവലിക്കിടെ ട്രെയിനിന്റെ വേഗം കുറഞ്ഞതോടെ മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടി.

ഇതോടെ മോഷ്ടാവിന്റെ പിടിവിടാതിരുന്ന ദീപാലിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യോഗേഷും ട്രെയിനില്‍നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ട്രെയിനിനടിയില്‍പ്പെട്ടാണ് യോഗേഷിന്റെ കൈപ്പത്തി അറ്റുപോയത്. ട്രാക്കിന് സമീപത്തേക്കുവീണ ദീപാലിക്കും ഗുരുതരമായി പരിക്കേറ്റു. മോഷ്ടാവ് ബാഗുമായി ഓടിരക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ദീപാലിയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍, അപകടം നടന്ന സ്ഥലം മനസിലാകാത്തതിനാല്‍ പോലീസിന് എത്തിപ്പെടാനായില്ല.

ഇതിനിടെ, ദമ്പതിമാര്‍ സമീപത്തെ റോഡിലെത്തിയിരുന്നു. ഇതുവഴിയെത്തിയ പാല്‍ വിതരണ വാഹനത്തിലെ ഡ്രൈവറാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img