web analytics

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

യോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസിൽ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിങ്ങനെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലഹരിപ്പുറത്താണ് പ്രതികൾ കൃത്യം നടത്തിയതെന്നും, കൊലയ്ക്ക് ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനകത്തുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തിൻറെ കണ്ണുകൾ ചൂഴ്ന്നെടുത്തു. എല്ലുകളൊടിച്ച നിലയിലായിരുന്നു. ശരീരത്തിൽ അഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും കുംടുംബം ആരോപിച്ചു.

യുവതിെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് വേണ്ട പരിഗണന നൽകിയിരുന്നെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്ന് ദിവസമായി പെൺകുട്ടിയെ കാണാതായിട്ട്. എന്നാൽ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ബിജെപിയുടേത് കാട്ടുനീതിയാണെന്നും പിന്നാക്ക വിഭാഗത്തിൻറെ പ്രശ്നങ്ങൾ ആരും ചെവിക്കൊള്ളുന്നില്ലെന്നും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img