ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ഹോട്ടലിലെ മേശ തുടയ്ക്കുന്ന സമയത്ത് വെള്ളം ദേഹത്തേക്ക് വീണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. ഇതിനെചൊല്ലി ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നു പേരും അഭിഭാഷകരാണ് എന്നാണ് വിവരം.
മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ
തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച് മുപ്പതോളം വീട്ടമ്മമാര്‍ രംഗത്ത്.
പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും നീതിയാവശ്യപ്പെട്ട് സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട്, തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയിലുള്ള ഒറ്റപ്പിലാവ് കാളിന്ദി നഗറില്‍ ആണ് പൂരം എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ചാലിശ്ശേരി പാലത്തിന് സമീപം പഴയ വില്ലേജ് ഓഫീസ് പരിസരത്തു വെച്ച് യുവധാര പൂരാഘോഷ കമ്മിറ്റിയുടേയും വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.