700 കോടി രൂപ ലോൺ എടുത്ത ശേഷം കുവൈത്തിൽ നിന്നും മുങ്ങിയത് 1425 മലയാളികൾ; പകുതിയോളം നഴ്സുമാർ; ബാങ്കുകാർ നേരിട്ടെത്തി പരാതി നൽകി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ഗൾഫ് ബാങ്ക് കുവൈത്തിൽ നിന്നും 700 കോടി രൂപ ലോൺ എടുത്ത് മലയാളികൾ മുങ്ങിയതായി പരാതി. 

ബാങ്ക് നൽകിയ പരാതിയിൽ 1425 മലയാളികൾക്കെതിരെ കേസെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

കുവൈത്തിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം വിവിധ രാജ്യങ്ങളിലേക്ക്  കടന്നുകളഞ്ഞതായാണ് പരാതി.

2020-22 കാലത്താണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

തട്ടിപ്പ് നടത്തിയവരിൽ ഏറെയും നഴ്‌സുമാരാണെന്ന് പരാതിയിൽ പറയുന്നു. ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം ഇത് കൃത്യമായി അടയ്‌ക്കുകയും പിന്നീട് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് കടന്നുകളഞ്ഞെന്നാണ് പരാതി. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്.

കുവൈത്തിൽ നിന്നും ബാങ്ക് അധികൃതർ കേരളത്തിലെത്തിയ ശേഷമാണ് പരാതി നൽകിയത്. തട്ടിപ്പ് നടത്തിയവരുടെ പേരും വിലാസവും ഇവർ പൊലീസിന് കൈമാറിയിരുന്നു. കേസിൽ 700 ഓളം നഴ്‌സുമാർ ഉൾപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ഏതെങ്കിലും ഏജന്റുമാരുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച്...

അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെ, പുറത്തേക്ക് ഇറങ്ങി, മൂന്നാംനിലയിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു; ഞെട്ടിക്കും ദൃശ്യങ്ങൾ കാണാം

ഹൈദരാബാദ്: ക്ലാസിൽ നിന്നിറങ്ങി മൂന്നാംനിലയിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. https://twitter.com/TeluguScribe/status/1882361969380094203?t=hkuUEJKzfC_nZCWE4qbI1g&s=19 ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ്...

കൊടുത്തത് ഫോട്ടോസ്റ്റാറ്റ്…ലോട്ടറി വി​ൽപ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് 20,000 രൂ​പ ത​ട്ടി; സംഭവം കാലടിയിൽ

കാ​ല​ടി: കാലടി മ​റ്റൂ​ർ സെ​ന്റ് ജോ​ർജ് കോം​പ്ല​ക്​​സി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന...

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കാനുള്ള അധികാരവും ജില്ലാതല സമിതിയ്ക്ക്...

ആദിശ്രീ കൂട്ടുകാർക്കും അധ്യാപകർക്കും പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനം; ഇങ്ങനെ വേണം പിറന്നാൾ ആഘോഷിക്കാൻ

നെ​ടു​ങ്ക​ണ്ടം: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും 15,000 പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ സ​മ്മാ​നി​ച്ച്...

നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും കൊച്ചി: നടിയെ ആക്രമിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img