‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല

അടുത്തിടെയാണ് നടൻ ബാല തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണത്തിന് ശേഷം കൊച്ചി വിട്ട ബാല ഭാര്യയോടൊപ്പം വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാലിപ്പോൾ ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.(Actor Bala reacts to cyber abuse against his wife)

കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ബാലയുടെ പ്രതികരണം. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നാല്‍ ആരാണെന്ന് അറിയാമെന്നും അവര്‍ക്ക് നേരിട്ടുള്ള മുന്നറിയിപ്പാണ് ഇതെന്നും ബാല പറഞ്ഞു. ഭാര്യയെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ബാല മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ബാലയുടെ വീഡിയോയിൽ പറയുന്നത്

“കോകില ഭയങ്കര അപ്‌സെറ്റാണ്. ഒരു മെസ്സേജ് ഇടുന്നു അത് വൈറലാവുന്നു. എന്താണ് പറ്റിയത്. മറ്റുള്ളവരുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം? എങ്ങനെയാണ് ധൈര്യം വരുന്നത്? ഇത് പറഞ്ഞ നിന്റെ ഭാര്യയെപ്പറ്റി ഞാൻ എന്താണ് പറയേണ്ടത്? എന്റെ മാമന്റെ മകളാണ് കോകില.

എന്റെ ഭാര്യയുടെ കണ്ണ് ഇന്ന് നിറഞ്ഞു. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാന്‍ പറ്റുന്ന നിയമം ഈ നാട്ടിലുണ്ടോ? വൈക്കത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വേറെ എന്തൊക്കെ പറയാം നിങ്ങള്‍ക്ക്, സിനിമയെ കുറിച്ച് സംസാരിക്ക്, വ്യക്തിത്വങ്ങളെ കുറിച്ച്, അഭിനയത്തെ കുറിച്ച് അടുത്ത റിലീസിനെ കുറിച്ചൊക്കെ സംസാരിക്കൂ. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കുന്നത് നിങ്ങള്‍ക്ക് പിടിക്കുന്നില്ല, അതുകൊണ്ട് നിങ്ങള്‍ എന്തുവേണമെങ്കിലും പറയും. അതാണ് നിങ്ങളുടെ സംസ്‌കാരം.

കോകിലയുടെ അച്ഛന്‍ വിളിച്ചു, അദ്ദേഹം രാഷ്ട്രീയത്തില്‍ വലിയ ആളാണ്. പോലീസില്‍ പരാതി കൊടുക്കേണ്ടെന്ന് പറഞ്ഞു. അവര്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. ഇത് പ്രചരിപ്പിച്ചവന്‍ മാപ്പ് പറയണം. ഞാനല്ല ഒന്നും തുടങ്ങിവെച്ചത്. ഒരു മര്യാദ വേണ്ടേ. ഒരാളുടെ കുടുംബത്തില്‍ കയറിക്കളിക്കരുത്”, എന്നും ബാല പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

മെൽബണിലെ ഇന്ത്യക്കാരന്‍റെ കൊലപാതകം; പ്രതി വിഷാദരോഗിയെന്ന് അഭിഭാഷകൻ

മെൽബൺ∙ മെൽബണിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാംബോറിനിലെ പാർക്കിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയ...

ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു, എല്ലുകൾ ഇടിച്ചു പൊടിയാക്കി… അതിക്രൂരനായ ഭർത്താവ്…!

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. ഹൈദരാബാദില്‍...

ജൽ​ഗാവ് ട്രെയിൻ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത് ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിൽ കഴിഞ്ഞ...

കാലു കഴുകാൻ ഇറങ്ങുന്നതിനിടെ ദുരന്തം; കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ ആണ് സംഭവം....

മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ബുധനാഴ്ചയാണ് മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച...

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വേണ്ട; ഉത്തരവിറക്കി

ഇനിമുതൽ അനുവദനീയമല്ലെന്നും ആണ് ഉത്തരവിൽ പറയുന്നത് തിരുവനന്തപുരം: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ...
spot_img

Related Articles

Popular Categories

spot_imgspot_img