web analytics

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്പിയാണ് ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.(Dileep’s VIP visit in Sabarimala; Vigilance submitting preliminary report)

ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം സമര്‍പ്പിക്കാനും നിർദേശം നൽകിയിരുന്നത്. ഇതേ തുടർന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചത്.

രണ്ടും മൂന്നും മണിക്കൂര്‍ വാരി നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും നിരീക്ഷിച്ചു. ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

Related Articles

Popular Categories

spot_imgspot_img