web analytics

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

മലപ്പുറം: വഴിക്കടവ് ആനമറി പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയതായി റിപ്പോർട്ട്. വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.

ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീടിന്റെ പരിസരത്താണ് ഇന്നലെ രാത്രിയിൽ പുലിയെത്തിയത്. രാവിലെ കോഴിക്കൂട് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ഒരു മാസം മുമ്പും സമീപത്തെ പി. ലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ കൂട് തകർത്ത് താറാവുകളെ പുലി പിടികൂടിയിരുന്നു. ഒരാഴ്ച ഇടവിട്ട് രണ്ടുതവണയാണ് അന്ന് പുലിയെത്തിയത്.

ശനിയാഴ്ച രാത്രി നാടുകാണി ചുരത്തിന്റെ ഒന്നാം വളവിന് സമീപം പുലി റോഡ് മുറിച്ചുകടക്കുന്നതായി ലോറി ഡ്രൈവർ കണ്ടതായും തുടർന്ന് ചെക്‌പോസ്റ്റിലെ പൊലീസിനെ വിവരം അറിയിച്ചതായും നാട്ടുകാർ പറയുന്നു.

ചുരം താഴ്വാര മേഖലയിലെ ജനവാസ പ്രദേശങ്ങളിലേക്കാണ് ഇപ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചിരിക്കുന്നത്. തുടർച്ചയായ പുലി സാന്നിധ്യം നാട്ടുകാരിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

വയനാട്ടിലും ആശങ്ക

അതേസമയം വയനാട്ടിലെ നെൻമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കടുവയെയും പുള്ളിപ്പുലിയെയും ആവർത്തിച്ച് കാണുന്നതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ചീരാൽ മേഖലയിൽ നാല് വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടു. ഷാജി എന്നയാളുടെ ആടിനെ പുലി കൊന്നതായും മറ്റൊരു ആടിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ജനവാസ മേഖലകൾക്ക് സമീപം അലഞ്ഞുതിരിയുന്ന വന്യമൃഗങ്ങളെ പിടികൂടാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയോ പുലിയോ കുടുങ്ങിയിട്ടില്ല.

English Summary

Residents in Malappuram’s Vazhikkadavu area are living in fear after a leopard reportedly broke into a chicken coop and killed poultry. Similar wildlife sightings and attacks have also been reported in parts of Wayanad, increasing concern among locals.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img