കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി എത്തിയത്.(Clash during the closing ceremony of the school sports meet)
ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതായാണ് ആരോപണം. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി നടന്നു.
സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. അതേസമയം പോലീസ് മർദിച്ചതായി വിദ്യാർഥികൾ ആരോപിച്ചു.