web analytics

കൊളസ്‌ട്രോളാണോ പ്രശ്‌നം ; വരുതിയിലാക്കാം, ഭക്ഷണ രീതികളിലൂടെ…….

രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കളെും ഒഴിവാക്കേണ്ട വസ്തുക്കളും അറിഞ്ഞിരിക്കാം.Cholesterol can be controlled by dietary adjustments

കഴിക്കാം പയറിനങ്ങൾ

പയറുകളിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ നല്ല കൊളസ്‌ട്രോൾ കൂടുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറയു ന്നതിനും സഹായിക്കും. പയറിനങ്ങൾ ഭക്ഷണത്തിൽ കൂടുതലാ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയുന്നതിന് സഹായിക്കും. പയറുകൾ മുളപ്പിച്ച് കഴിക്കുന്നത് ദഹനം വർധിപ്പിക്കാനും നല്ലതാണ്.

അന്നജം കുറക്കാം ആരോഗ്യം കുറയാതെ തന്നെ.

അന്നജം നമ്മുടെ ആരോഗ്യത്തിന് വേണ്ട ഘടകമാണ് എന്നാൽ ശരീരത്തിൽ അന്നജം അധികമാകുന്നത് കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. അരി ഭക്ഷണത്തിൽ വലിയ തോതിൽ അന്നജം അടങ്ങിയിട്ടുണ്ട്.

വെളുത്ത അരിയുടെ ചോറിന് പകരം തവിടുള്ള അരിയുടെ ചോറ് കുറഞ്ഞ അളവിൽ കഴിക്കാം. ചക്ക പോലുള്ള നാടൻ വിഭവങ്ങളും കഴിക്കാം. മധുരം കൂടിയ പഴങ്ങൾ , കിഴങ്ങുകൾ , പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം.

എണ്ണിയിൽ വറുത്ത് കഴിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം. എണ്ണയുടെ ഉപയോഗവും കുറയ്ക്കണം. ആടിന്റെ കരളും ഇറച്ചിയും, പോത്തിറച്ചി തുടങ്ങി കൊഴുപ്പ് കൂടി ഭക്ഷണങ്ങളും ഒഴിവാക്കണം.

നട്‌സ് കഴിക്കാം.

നട്‌സ് കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുമെന്ന് കരുതാറുണ്ട്. എന്നാൽ നട്‌സ് നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിനും സഹായിക്കും. കുടലിലെ കൊളസ്‌ട്രോൾ ആഗിരണം തടസടുത്തുന്ന ഫൈറ്റോ സ്‌റ്റൈറോൾ നട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അധികമായി നട്സ് കഴിക്കരുത് 5-10 എണ്ണം വരെയാകാം. പിസ്ത, ബദാം, വാൽനട്‌സ്, അണ്ടിപ്പരിപ്പ് , തുടങ്ങിവ കഴിക്കാം.

പഴങ്ങളും കൊളസ്‌ട്രോളും.

പഴങ്ങളിൽ തക്കാളി , ആപ്പിൾ, തുടങ്ങിയവ കൊളസ്‌ട്രോൾ ഇല്ലാത്തവയാണ്. ജ്യൂസ് അടിക്കുന്നതിന് പകരം പഴങ്ങളായിത്തന്നെ കഴിക്കുന്നതാണ് ഉചിതം. മുന്തിരിയിലെ റെസ്പാട്രോൾ രക്തം കട്ടപിടിക്കുന്നത് തടുക്കും ചീത്ത കൊളസ്‌ട്രോൾ കുറക്കുകയും ചെയ്യും.

അവക്കാഡോ പഴങ്ങളിൽ ഒമേഗ-3 യുടെ അളവ് വലി തോതിലുണ്ട്. തണ്ണിമത്തനിലെ ലൈക്കോപ്പീൻ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും. ഇലക്കറികളും സാലഡുകളും ഗുണം ചെയും . ഒമേഗ-3യുടെ ഉറവിടമായ മത്സങ്ങൾ കഴിക്കുന്നത് നല്ലതാണ് . എന്നാൽ എണ്ണയിൽ വറുത്ത് കഴിക്കുന്നത് ഗുണം നഷ്പ്പെടുത്തും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img