web analytics

നിർമ്മാണ തകരാറുകൾ, സെക്കന്റ്-ഹാൻഡ് സ്കൂട്ടറുകൾ ഡെലിവറി ചെയ്യുന്നു… ഒരു വർഷത്തിനിടെ 10,644 പരാതികൾ; ‘ഒല’യ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: ‘ഒല ഇലക്ട്രിക്കി’ന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ.Center sends show cause notice to Ola

ഒരു വർഷത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ‘ഒല’യ്‌ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ടുകൾ.

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) യാണ് ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.

സേവനത്തിലെ പോരായ്മ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ഉപഭോക്തൃ അവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകൾ ഒല ഇലക്ട്രിക് ലംഘിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

2023 സെപ്തംബർ 1 നും 2024 ഓഗസ്റ്റ് 30 നും ഇടയിൽ, ഉപഭോക്തൃകാര്യ വകുപ്പ് നിയന്ത്രിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ ഒലയുടെ ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 10,644 പരാതികൾ രേഖപ്പെടുത്തി.

സേവനത്തിൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട് 3,389 കേസുകളും, ഡെലിവറി കാലതാമസവുമായി ബന്ധപ്പെട്ട 1,899 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 1,459 പരാതികൾ കമ്പനിയുടെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെയാണ്.

വാഹനങ്ങളിലെ നിർമ്മാണ തകരാറുകൾ, സെക്കന്റ്-ഹാൻഡ് സ്കൂട്ടറുകൾ ഡെലിവറി ചെയ്യുന്നു, ബുക്കിങ് കാൻസൽ ചെയ്തിട്ടും പണം തിരികെ ലഭിക്കുന്നില്ല, സർവീസ് ചെയ്തതിനുശേഷവും നിരന്തരം പ്രശ്നങ്ങൾ, അമിത ചാർജിംഗ്, ബാറ്ററിയിൽ പതിവ് തകരാറുകൾ തുടങ്ങിയ പരാതികളാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കെതിരെ വ്യാപകമായി ഉയർന്നുവരുന്നത്. വിഷയത്തിൽ ഒല ഇലക്ട്രിക് പ്രതികരിച്ചിട്ടില്ല.”

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

Related Articles

Popular Categories

spot_imgspot_img