web analytics

എമ്പുരാന്റെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയേക്കും; പുനഃപരിശോധനക്കൊരുങ്ങി സെൻസർ ബോർഡ്

ന്യൂഡൽഹി: ആളി പടർന്നുകൊണ്ടിരിക്കുകയാണ് എമ്പുരാൻ സിനിമയുടെ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ. ഇതേത്തുടർന്ന് ചിത്രത്തിന്റെ വിവാദ ഭാഗങ്ങൾ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ് സെൻസർ ബോർഡ്. ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായതിനെ തുടർന്നാണ് ഈ നീക്കം.

സിനിമയിൽ വോളൻ്ററി മോഡിഫിക്കേഷനും വരുത്തിയേക്കും. വ്യാപക പ്രതിഷേധം മൂലമാണ് ഈ തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനും, ചില രംഗങ്ങൾ ഒഴിവാക്കാനും സാധ്യതയുണ്ട്.

സിനിമയ്‌ക്കെതിരെയും, സിനിമയുമായി ബന്ധപ്പെട്ട പ്രമുഖർ ഉൾപ്പെടെയുള്ളവർക്കെതിരെയും കടുത്ത പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

മാർച്ച് 27 നായിരുന്നു എമ്പുരാൻ പ്രേഷകർക്കുമുന്നിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിനൊപ്പം തന്നെ ചുവടുപിടിച്ച് വിവാദവും പടരുകയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ, പൃഥ്വിരാജ്,ഗോകുലം ഗോപാലൻ എന്നിവർക്കെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നു വരുന്നത്.

എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള ചിത്രമാണെന്നും, അതുവഴി പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും ഉൾപ്പെടെയാണ് വിമർശനങ്ങൾ. ഇന്നലെ ചേർന്ന ബിജെപി യോഗത്തിൽ വിമർശനങ്ങൾ മയപ്പെട്ടിരുന്നു. അപ്പോഴാണ് കടുത്ത വിമർശനവുമായി ആർഎസ്എസ് രംഗത്തെത്തുന്നത്.

സിനിമയെ സിനിമയായി കാണണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.

എമ്പുരാൻ വെറുമൊരു സിനിമയല്ലെന്നും ഇതിനകം തന്നെ തകർന്ന ഇന്ത്യയെ കൂടുതൽ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിതെന്നും ചിത്രത്തിൽ മോഹൻലാലിൻ്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്.

കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണെന്നുമടക്കമുള്ള രൂക്ഷ ഭാഷ പ്രയോഗങ്ങളാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കാണാൻ കഴിഞ്ഞത്.

എന്തുതന്നെയായാലും ഇതിനോടകം തന്നെ വൻ സ്വീകാര്യത നേടി കുതിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാൻ.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img