web analytics

തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ‘ഭ്രമയുഗം’ ഇനി സോണി ലിവിൽ; ചിത്രത്തിന് സോണി കൊടുത്ത വില കോടികള്‍

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ കാണാം. 30 കോടി രൂപയാണ് ചിത്രത്തിന് സോണി കൊടുക്കുന്ന വില. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ 20 കോടി രൂപ ഓഫർ ചെയ്‌തെങ്കിലും റെക്കോർഡ് തുകയാണ് സോണി ലിവ് ഭ്രമയുഗത്തിന് കൊടുത്തത്. ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

ആദ്യ ഞായറാഴ്ചയായ ഇന്നലെയും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ കണക്കുകള്‍ പറയുന്നത്. സിനിമ ഇതുവരെ 12.80 കോടി രൂപയാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. ഇന്നലെ മാത്രം സിനിമയ്ക്ക് 67.62 ശതമാനം ഒക്യുപെൻസിയാണ് ലഭിച്ചത്. മോണിംഗ് ഷോകള്‍ – 56.75%, ആഫ്റ്റര്‍ നൂണ്‍ ഷോ -71.86%, ഈവനിംഗ് ഷോ -71.86% നൈറ്റ് ഷോ- 63.20% എന്നിങ്ങനെയായിരുന്നു സിനിമയുടെ ഒക്യുപെൻസി. 3.90 – 4 കോടിയ്ക്കിടയിൽ സിനിമ നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ആഗോള കളക്ഷൻ 30 കോടിയ്ക്ക് മുകളിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

 

Read Also: നടൻ സുദേവ് നായർ വിവാഹിതനായി; വധു പ്രശസ്‌ത മോഡൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img