web analytics

ഒടുവിൽ ആശ്വാസ വാർത്ത; തിരുവനന്തപുരത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയില്‍ കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. ബ്രഹ്‌മോസിന്റെ പുറക് വശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

കാണാതായി 19 മണിക്കൂറുകൾക്കു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ല. ബിഹാർ ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ്  കുട്ടിയെ കാണാതായത്.

മൂന്നു സഹോദരങ്ങൾക്ക് ഒപ്പം കിടന്നുറങ്ങവേയാണ് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഒരുമണിക്കുശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു മൊഴി നൽകിയത്.

Read Also: രണ്ട് വയസുകാരിയെ കാണാതായ സംഭവം; അമ്മയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു; കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img