web analytics

നടൻ സുദേവ് നായർ വിവാഹിതനായി; വധു പ്രശസ്‌ത മോഡൽ

മലയാളത്തിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ് സുദേവ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ താരം ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജമ്പിൽ വെങ്കല മെഡൽ ജേതാവാണ്.

സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മൈ ലൈഫ് പാർട്ണറിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

 

Read Also: തീപാറും രം​ഗങ്ങൾ,അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് എന്നിവർക്കൊപ്പം പൃഥ്വിരാജും ; “ബഡേ മിയാൻ ചോട്ടെ മിയാൻ” ടൈറ്റിൽ ട്രാക്ക് റിലീസായി!

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത് തിരുവനന്തപുരം: മേയ് 25ന് കടലിൽ...

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുംബൈയിൽ വൻ...

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്

നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ് കൊച്ചി: ഫോർട്ട് കൊച്ചിയിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ സൺഗ്ലാസ്...

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ ഇങ്ങനെ

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്ര? മേയര്‍ക്കും പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്കുകൾ...

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി കൊച്ചി: ഭൂട്ടാൻ...

പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി

പ്രതികൾ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്‌ കാർ കണ്ടെത്തി ഡൽഹി: ഡൽഹി സ്ഫോടനവുമായി...

Related Articles

Popular Categories

spot_imgspot_img