web analytics

ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 195.1 രൂപ; അറ്റാദായം കൂടിയത് 23.4 %;താരിഫ് വര്‍ധന നേട്ടമാക്കി ജിയോ

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ അറ്റദായത്തില്‍ 23.4 ശതമാനം വര്‍ധന. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തില്‍ താരിഫ് വര്‍ധിപ്പിച്ചതാണ് സെപ്റ്റംബര്‍ പാദത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിട്ടു. ഒരു കോടി വരിക്കാര്‍ നഷ്ടമായി.കമ്പനിക്ക് നേട്ടമായത്.

ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 195.1 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി നാല് മാസം 181.7 രൂപയായിരുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ 7.4 ശതമാനമാണ് ഈയിനത്തിലെ വരുമാന വര്‍ധന. താരിഫ് വര്‍ധനയിലെ നേട്ടം പൂര്‍ണമായി പ്രതിഫലിക്കുക അടുത്ത പാദത്തിലെ പ്രവര്‍ത്തന ഫലത്തിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം പാദത്തിലെ വരുമാനം 18 ശതമാനം കൂടി 31,709 കോടിയായി. മുന്‍ പാദത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് വര്‍ധന.

14.8 കോടി വരിക്കാര്‍ 5ജിയിലേക്ക് മാറിയതായും കമ്പനി അറിയിച്ചു. അതേസമയം, നടപ്പ് പാദത്തില്‍ 1.09 കോടി വരിക്കാരെ ജിയോക്ക് നഷ്ടമായി. തുടര്‍ച്ചയായി ഏഴ് പാദങ്ങളില്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ ശേഷമാണ് ആദ്യമായി ഇടിവ് രേഖപ്പെടുത്തുന്നത്. ആദ്യ പാദത്തില്‍ 48.97 കോടി വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടാപാദത്തിലാകട്ടെ 47.88 കോടിയായി.

ഡാറ്റ ഉപയോഗം 24% വര്‍ധിച്ച് 45 ബില്യണ്‍ ജിബി ആയി. വോയ്സ് ട്രാഫിക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.4% വര്‍ധിച്ച് 1.42 ലക്ഷം കോടി മിനിറ്റിലെത്തി. ജിയോ എയര്‍ ഫൈബര്‍ വരിക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി. 28 ദശലക്ഷം വീടുകളെ ജിയോ എയര്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കാനായി.

English summary:Average revenue per customer is Rs 195.1; Net profit increased by 23.4%; Jio benefited from tariff increase

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img