web analytics

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നുവോ ? ഗോസിപ്പുകൾക്ക് വിരാമം

സിനിമയും ഗോസിപ്പുകളും എല്ലാം സ്ഥിരം കാഴ്ചകളാണ്. അതിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ ആണ് പ്രധാനം.ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതൽ ഈ ഗോസിപ്പ് കേൾക്കുന്നതാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലാണ് പ്രചാരണം . എന്നാൽ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമെന്ന് തുറന്നു പറയുകയാണ് വിജയ് ദേവരക്കൊണ്ട.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വിജയിയോട് പ്രചരണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദിച്ചത്. ഉടൻ തന്നെ വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ്’. വിജയുടെ മറുപടി ഇങ്ങനെ.വിജയും രശ്മികയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒരുമിച്ചെത്തിയത്. 2018 ലെ ഗീത ഗോവിന്ദം, 2019 ലെ ചിത്രം ഡിയർ കോമ്രേഡ്. ആദ്യത്തേത് ബോക്‌സ് ഓഫീസിൽ വൻ വിജയമായപ്പോൾ, രണ്ടാമത്തേത് മികച്ച നിരൂപണം നേടി. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയേക്കാൾ കൂടുതൽ, അവരുടെ ഓഫ്-സ്‌ക്രീൻ ബോണ്ടാണ് പലപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തത്.

‘താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’. അത്ര മാത്രമാണ് വിജയ് ദേവരക്കൊണ്ട ബന്ധത്തെ കുറിച്ച് പങ്കുവെച്ചത് .

Read Also : അഭിമുഖങ്ങളിൽ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു : തുറന്ന്‌ പറഞ്ഞ് ഷൈൻ ടോം ചാക്കോ

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂർ നടപ്പുരയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വേണ്ടും കേസ് ഗുരുവായൂർ: കേരളത്തിലെ പ്രമുഖ...

ചാറ്റ് ജിപിടി ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു; ഓപ്പൺ എഐക്കെതിരെ 7 കേസുകൾ

ഓപ്പൺ എഐക്കെതിരെ 7 കേസുകൾ പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ...

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; വെളുത്ത പൊടിയിൽ നിന്ന് പലർക്കും അസ്വസ്ഥത; അന്വേഷണം

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; അന്വേഷണം വാഷിങ്‌ടൻ ∙ അമേരിക്കയിലെ പ്രമുഖ...

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ...

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം; ‘കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചു, നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല’

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം ബെംഗളൂരു നഗരത്തിൽ നടന്ന ഒരു ബൈക്ക്...

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ

പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; വീട്ടമ്മയ്ക്ക് 54 വർഷം തടവ് ചെന്നൈയിൽ പത്താംക്ലാസിൽ...

Related Articles

Popular Categories

spot_imgspot_img