web analytics

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല സംസ്‌കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി കെ.സി.എച്ച്.ആർ. ഡയറക്ടർ പ്രൊഫ. ഡോ. ദിനേശൻ വി. അറിയിച്ചു. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരേയാണ് പുരാവസ്തു ഖനനം നടന്നത്.

ജില്ലയിലെ മനുഷ്യവാസം സംബന്ധിച്ച് നേരിട്ടുള്ള തെളിവുകളാണ് മുൻപ് നേരിട്ടുള്ള തെളിവുകൾ കണ്ടെത്തിയിരുന്നില്ല. ഇരുമ്പുയുഗ ആദിമ ചരിത്രകാലഘട്ടത്തിലെ മഹാശിലായുഗ ശവകുടീരങ്ങൾ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. അവയിൽ പ്രധാനമായും കണ്ടുവരുന്ന മുനിയറകൾ, കൽവെട്ടു ഗുഹകൾ, നടുകല്ലുകൾ, നന്നങ്ങാടികൾ തുടങ്ങിയവ ജില്ലയിൽ വലിയ തോതിൽ കാണപ്പെടുന്നുണ്ട്.

ചെല്ലാർക്കോവിൽ, രാജക്കണ്ടം, ഞാറക്കുളം എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള ശവകുടീരങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആനപ്പാറയിൽ ഖനനം നടന്ന ട്രഞ്ചിൽ നിന്ന് കറുപ്പ് , ചുവപ്പ് , ചുവപ്പ്-കറുപ്പ് , ചുവപ്പിൽ വെള്ള വരകളോട് കൂടിയ ഉൾപ്പെടെയുള്ള വിവിധ രീതിയിലുള്ള മൺപാത്ര കഷ്ണങ്ങൾ ലഭിച്ചു.

ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ, ഇരുമ്പ് ഉരുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, ടെറക്കോട്ട ഡിസ്‌കുകൾ, കല്ലുകൊണ്ടും ഗ്ലാസ് കൊണ്ടും നിർമിച്ചതുമായ മുത്തുകൾ എന്നിവയും കണ്ടെത്തി. ഇരുമ്പ് ഉത്പാദനത്തിലെ വിവിധ ഘട്ടങ്ങളിലുള്ള വസ്തുക്കളുടെ കണ്ടെത്തൽ ഈ സൈറ്റിൽ ഇരുമ്പുരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നതിലേക്കുള്ള വിലപ്പെട്ട വിവരങ്ങളാണ് നൽകുന്നത്.

മറ്റൊരു ട്രഞ്ചിൽ നിന്നും വലിയ തോതിൽ മൺ പാത്രങ്ങൾ കണ്ടെത്തിയതോടൊപ്പം, കല്ലുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങൾ ഇരുമ്പ് അസ്ത്രങ്ങൾ, അരിവാളിന്റെ അവശിഷ്ടങ്ങൾ, കത്തികൾ, ഇരുമ്പ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ, ഇരുമ്പ് ഉരുക്കാൻ ഉപയോഗിക്കുന്ന ഉരുക്കുപാത്ര കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

Related Articles

Popular Categories

spot_imgspot_img