ദര്‍ശനത്തിന് ശേഷം ഉടുവസ്ത്രം ഉപേക്ഷിക്കണം

ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മാറ്റുന്നതിനും മുന്നോട്ടുള്ള പ്രവൃത്തികള്‍ക്ക് ദൈവനുഗ്രഹമുണ്ടാവുന്നതിനായി ക്ഷേത്രദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. മനസിലെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി സ്വര്‍ണമുഖി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രശസ്ത ക്ഷേത്രത്തില്‍ എത്തുന്നവര്‍ നിരവധിയാണ്. ഇന്ത്യയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ വായുലിംഗം എന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പല്ലവ രാജാവായ തൊണ്ടാമനാണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണകൈലാസം എന്നു വിളിപ്പേരുള്ള ഈ ക്ഷേത്രത്തില്‍ ആദിശങ്കരന്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ആചാരങ്ങളുടെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധേയമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. അതിരാവിലെ അഞ്ചുമണിക്ക് നടതുറക്കുന്ന ഈ ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ദര്‍ശനത്തിനായി തുറന്നിരിക്കും എന്നത് ഒരു പ്രത്യേകതയാണ്.

 

ആരും സ്പര്‍ശിക്കാത്ത ശിവലിംഗം

ശ്രീകോവിലിനുള്ളില്‍ ഒരു പീഢത്തിലായിട്ടാണ് ശിംവലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വായു രൂപത്തിലുള്ള പ്രതിഷ്ഠയായതിനാല്‍ തന്നെ പ്രധാന പൂജാരി പോലും ഇവിടം സ്പര്‍ശിക്കാറില്ല. പകരമായി പീഢത്തിനടുത്ത് ഉറപ്പിച്ചിട്ടുള്ള തങ്ക അങ്കിയിലാണ് പൂജയ്ക്കായി മാല ചാര്‍ത്തുന്നത്.

 

ദര്‍ശനം കഴിഞ്ഞാലും ആചാരങ്ങള്‍ പാലിക്കണം

സാധാരണ ക്ഷേത്രങ്ങളിലെ ദര്‍ശനത്തില്‍ നിന്നും വിഭിന്നമായി ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ ഭക്തര്‍ ധരിച്ചിരിക്കുന്ന വസ്ത്രം ക്ഷേത്രത്തില്‍ ഉപേക്ഷിച്ച ശേഷം മടങ്ങണം. വസ്ത്രം ഉപേക്ഷിക്കുന്നതോടെ ശനിദോഷം മാറുമെന്നാണ് വിശ്വാസം. ഉടുത്തിരിക്കുന്ന വസ്ത്രം ഉപേക്ഷിച്ച് പകരം പൊതിഞ്ഞു കൊണ്ടുവരുന്ന വസ്ത്രം ധരിക്കുവാനായി ക്ഷേത്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വസ്ത്രം ഉപേക്ഷിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് ശ്രീകാളഹസ്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ തിരികെ പോകുന്ന വഴി മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തരുതെന്ന വിശ്വാസവും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്രീകാളഹസ്തീശ്വര ക്ഷേത്ര ദര്‍ശനത്തിന്റെ ഫലം പൂര്‍ണമായി ലഭിക്കില്ലെന്നാണ് വിശ്വാസം. ജാതകവശാല്‍ ശനി, രാഹു, കേതു തുടങ്ങിയ നീച ഗ്രഹങ്ങളുടെ ദശാപഹാരകാലത്ത് ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉചിതമാണ്.

 

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

വോൾട്ടാസിന്റെ എസി റിപ്പയർ ചെയ്ത് നൽകാതെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ്; 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: എയർ കണ്ടീഷൻ റിപ്പയർ ചെയ്ത് നൽകാതെ വൈകിച്ച ഇടപ്പിള്ളിയിലെ എക്സ്പെർട്ട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!