web analytics

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെ 2.50ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി പങ്കുവെച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉൾപ്പെടെ നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സ് പോസ്‌റ്റ് വഴി അറിയിച്ചു.

അതേസമയം നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഭൂചലനത്തിൽ ഇതുവരെയും ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ജനങ്ങളോട്, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img