web analytics

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട് ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമ(13) ആണ് കാണാതായത്.

ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് ആറരയോടെയാണ് പരാതി ലഭിച്ചത്.

ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം 20 മണിക്കൂർ പിന്നിടുമ്പോഴും പെൺകുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കുട്ടിയെ കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ വീ​ഴ്ച​യ​ല്ലെ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഗ്രെ​യ്‌​സ്.

കു​ഞ്ഞി​നെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഡോ​ക്ട​ർ കു​ത്തി​വെ​പ്പെ​ടു​ത്ത​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പറഞ്ഞു.

കു​ത്തി​വെ​പ്പി​ന് ശേ​ഷ​വും കു​ഞ്ഞി​നെ നി​രീ​ക്ഷി​ച്ചു​വെ​ന്നും എന്നാൽ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് അ​സ്വ​സ്ഥ​ത​ക​ൾ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കു​ഞ്ഞി​ന് ഭാ​രം കു​റ​വാ​യി​രു​ന്നു​വെ​ന്നും കു​ത്തി​വെ​ച്ച മ​രു​ന്നി​ന്‍റെ അ​ള​വ് ഉ​ൾ​പ്പ​ടെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​ന് പിന്നാലെ പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം കൃ​ഷ്ണ​ഭ​വ​നി​ൽ അ​ഭി​ലാ​ഷ്- ധ​ന്യ​ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ഭ​വ് ആണ് മ​രി​ച്ച​ത്.

കു​ത്തി​വെ​പ്പെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

Related Articles

Popular Categories

spot_imgspot_img