News4media TOP NEWS
എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍ ഐഎഎസ് ഉദ്യോഗസ്ഥർ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനും സസ്പെൻഷൻ; കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെ

സമുദ്രയാത്രയ്ക്കിടെ ടൈറ്റന്‍ പൊട്ടിത്തെറിച്ചു: യുഎസ് നേവി

സമുദ്രയാത്രയ്ക്കിടെ ടൈറ്റന്‍ പൊട്ടിത്തെറിച്ചു: യുഎസ് നേവി
June 23, 2023

വാഷിങ്ടന്‍: ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്‌ലാന്റിക്കില്‍ അപ്രത്യക്ഷമായ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോര്‍ട്ട്. മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദം പിടിച്ചെടുത്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കോ, ഉള്‍വലിഞ്ഞുള്ള സ്‌ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും വിശകലത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ടൈറ്റനു വേണ്ടി ശബ്ദതരംഗാധിഷ്ഠിതമായ സോണര്‍ ബോയ് സംവിധാനമുപയോഗിച്ച കനേഡിയന്‍ വിമാനം നടത്തിയ തിരച്ചലില്‍ കടലില്‍ നിന്നുള്ള മുഴക്കം ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള തിരച്ചില്‍. വിക്ടര്‍ 6000 റോബട്ട് സമുദ്രോപരിതലത്തില്‍നിന്ന് 4 കിലോമീറ്റര്‍ താഴെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് പേടകം തകര്‍ന്നെന്നും യാത്രക്കാര്‍ മരിച്ചെന്നും സ്ഥിരീകരിച്ചത്.

കാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും അഞ്ചാംദിവസവും തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. കനേഡിയന്‍ കപ്പലില്‍ നിന്നിറക്കിയ റോബട്ടും അടിത്തട്ടിലെത്തിയിരുന്നു. ഇതിനു പുറമേ, ജൂലിയറ്റ് എന്ന സമുദ്രപേടകം കൂടി ഇന്നലെ ഇറക്കി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലായിരുന്നു തിരച്ചില്‍. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ല.

2009ല്‍ സ്റ്റോക്ടന്‍ റഷ് സ്ഥാപിച്ച ഓഷന്‍ഗേറ്റ് കമ്പനി 2021 മുതല്‍ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നഷ്ടപ്പെട്ട വിവരം യുഎസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ടു ചെയ്തു. പേടകത്തിന്റെ ഉടമകളും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.
അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായാണ് സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വ...

News4media
  • Kerala
  • News

നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

News4media
  • Kerala
  • News
  • News4 Special

സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക...

News4media
  • International
  • Top News

യുകെയിൽ രണ്ടു മലയാളികൾക്കു കൂടി ദാരുണാന്ത്യം; നിര്‍മ്മല നെറ്റോയും പോള്‍ ചാക്കോയും വിടവാങ്ങിയതോടെ തുട...

News4media
  • International
  • News

ഇങ്ങനൊരു ട്വിസ്റ്റ് ട്രംപ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല; ജോ ബൈഡൻ പദവി രാജിവെച്ച് കമല ഹാരി...

News4media
  • International
  • News

റാഫേൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിന്നും കരകയറും മുമ്പേ ക്യൂബയിൽ നാശം വിതച്ച് ഇരട്ട ഭൂകമ്പം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]