ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ പരിശോധനയിൽ,
2.00 ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കരുണാപുരം വില്ലേജിൽ കൂട്ടാർ പൂക്കുളത്ത് അമൽ രാജൻ ( 27 ) എന്നയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ എക്‌സൈസ് വകുപ്പ് ഈ മാസം തന്നെ മറ്റൊരു കഞ്ചാവ് കേസും എടുത്തിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പീരുമേട് സബ് ജയിലിലടച്ചു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ പ്രകാശ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ. എസ് അനൂപ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ മുരളീധരൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായ എസ്. എന്നിവർ പങ്കെടുത്തു.
കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി
കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് ലഭിക്കുന്ന വിവരം.
പെൺകുട്ടി തന്നെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം താൻ സുരക്ഷിതയാണെന്നും പെൺകുട്ടി അറിയിച്ചതായി കുടുംബം പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് ആവണീശ്വരത്തുനിന്നും 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. വൈകീട്ട് ആറരയോടെയാണ് ഈ വിഷയത്തിൽ പൊലീസിൽ പരാതി ലഭിക്കുന്നത്.
സംഭവത്തിലെ പരാതി ലഭിച്ചതിനെ തുടർന്ന് കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം കുട്ടി തന്നെ വീട്ടുകാരെ വിളിച്ച് അറിയിച്ചത്.