കോഴിക്കോട്: കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത വാഹനം ഇറക്കാനായെത്തിയ യുവാവ് മാരക ലഹരിയായ എംഡിഎംഎയുമായി പിടിയിൽ.
നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായിരിക്കുന്നത്. 1.6 ഗ്രാം എംഡിഎംഎ ആണ് യുവാവിൽ നിന്നും പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി നടത്തിയ വാഹനപരിശോധനക്കിടെ നല്ലളം പോലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കുന്നതിനായാണ് അലൻദേവ് ബുധനാഴ്ച സ്റ്റേഷനിൽ എത്തിയത്.
യുവാവിനെ കണ്ട് സംശയം തോന്നിയ നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും മാരക രാസ ലഹരിയായി എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
ലഹരി ഉപയോഗത്തിന് പണം നൽകാത്തതിന് വീട്ടുകാർക്കുനേരെ ആക്രമണം; പിടികൂടി ബന്ധിച്ച് നാട്ടുകാർ
മലപ്പുറം: മലപ്പുറം താനൂരിൽ മാരക ലഹരിയായ എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവിന്റെ ക്രൂരത. രക്ഷയില്ലാതായതോടെ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.
ശേഷം ഇയാളെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയായിരുന്നു. ഇന്നലെ രാത്രിയും യുവാവ് ബഹളം വെക്കുകയും, അക്രമാസക്തനാവുകയും ചെയ്തതോടെയാണ് നാട്ടുകാർ ഇടപെട്ട് യുവാവിനെ പിടികൂടിയത്. ഉടൻ തന്നെ താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.