web analytics

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും.

വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, ബേപ്പൂരിൽ അഡ്വ. കെ.പി. പ്രകാശ് ബാബു, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി. മുരളീധരൻ, തൃശൂരിൽ പത്മജ വേണുഗോപാൽ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

ഇതിനിടെ സിപിഐയും സിപിഎമ്മും കഴിഞ്ഞ ദിവസം തന്നെ അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. കേരളത്തോടൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് നടത്തും. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.

കേരളത്തിൽ മൂന്നാം തവണ തുടർച്ചയായി അധികാരം നിലനിർത്താൻ എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ, അധികാരത്തിലേക്ക് തിരിച്ചെത്താൻ യു.ഡി.എഫ് ശക്തമായ ശ്രമത്തിലാണ്.

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക 1. മഞ്ചേശ്വരം – കെ സുരേന്ദ്രൻ

  1. ഉദുമ -മനുലാൽ മേലോത്ത്
  2. കാഞ്ഞങ്ങാട് – ബൽരാജ് എം
  3. പയ്യന്നൂർ – എ പി ഗംഗാധരൻ
  4. അഴീക്കോട് – കെ കെ വിനോദ് കുമാർ
  5. കണ്ണൂർ – സി രഘുനാഥ്
  6. മാനന്തവാടി – പി ശ്യാം രാജ്
  7. സുൽത്താൻബത്തേരി- കവിത എ എസ്
  8. വടകര – അഡ്വ. കെ ദിലീപ്
  9. കുറ്റ്യാടി – രാമദാസ് മണലേരി
  10. നാദാപുരം – സി പി വിപിൻ ചന്ദ്രൻ
  11. കൊയിലാണ്ടി – സി ആർ പ്രഫുൽ കൃഷ്ണൻ
  12. പേരാമ്പ്ര – എം മോഹനൻ മാസ്റ്റർ
  13. ബാലുശ്ശേരി – സി പി സതീശൻ
  14. എലത്തൂർ – ടി ദേവദാസ്
  15. കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
  16. കോഴിക്കോട് സൗത്ത് – ടി റനീഷ്
  17. ബേപ്പൂർ – അഡ്വ. കെ പി പ്രകാശ് ബാബു
  18. കുന്നമംഗലം – വി കെ സജീവൻ
  19. ഷൊർണൂർ – സങ്കു ടി ദാസ്
  20. ഒറ്റപ്പാലം – മേജർ രവി
  21. മലമ്പുഴ – സി കൃഷ്ണകുമാർ
  22. പാലക്കാട് – ശോഭാ സുരേന്ദ്രൻ
  23. ചേലക്കര – കെ ബാലകൃഷ്ണൻ
  24. മണലൂർ – അഡ്വ. കെ കെ അനീഷ് കുമാർ
  25. തൃശൂർ – പത്മജ വേണുഗോപാൽ
  26. ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം
  27. ദേവികുളം – എസ്. രാജേന്ദ്രൻ
  28. പാലാ – ഷോൺ ജോർജ്
  29. വൈക്കം- കെ അജിത്ത്
  30. കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
  31. പൂഞ്ഞാർ – പി സി ജോർജ്ജ്
  32. അമ്പലപ്പുഴ -അരുൺ അനിരുദ്ധൻ
  33. ഹരിപ്പാട് – സന്ദീപ് വാചസ്പതി
  34. ചെങ്ങന്നൂർ – എം വി ഗോപകുമാർ
  35. തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്
  36. കരുനാഗപ്പള്ളി –വി എസ് ജിതിൻ ദേവ്
  37. കുന്നത്തൂർ – രാജി പ്രസാദ്
  38. കൊട്ടാരക്കര – ആർ രശ്മി
  39. ചാത്തന്നൂർ – ബി ബി ഗോപകുമാർ
  40. ആറ്റിങ്ങൽ – അഡ്വ. പി സുധീർ
  41. നെടുമങ്ങാട് – യുവരാജ് ഗോകുൽ
  42. കഴക്കൂട്ടം – വി മുരളീധരൻ
  43. വട്ടിയൂർക്കാവ് – ആർശ്രീലേഖ
  44. നേമം – രാജീവ് ചന്ദ്രശേഖർ
  45. ​​പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ
  46. കാട്ടാക്കട – പി കെ കൃഷ്ണദാസ്

English Summary

The BJP has announced its first phase candidate list for the upcoming Kerala Assembly elections, naming candidates in 47 constituencies. State BJP president Rajeev Chandrasekhar will contest from Nemom, while V. Muraleedharan will contest from Kazhakkoottam. Other prominent candidates include K. Surendran (Manjeshwaram), R. Sreelekha (Vattiyoorkavu), Padmaja Venugopal (Thrissur), Major Ravi (Ottapalam), and P.K. Krishnadas (Kattakkada). The party said candidates for the remaining seats will be announced in the coming days. Polling in Kerala is scheduled for April 9 and vote counting will take place on May 4.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img