ആലപ്പുഴയിൽ ഗർഡറുകൾ തകർന്ന സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പ്രൊജക്റ്റ് മാനേജർ, രണ്ട് എൻജിനീയർമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി. ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിലെ തീരുമാനം. ഈ മാസം മൂന്നിനാണ് ലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ … Continue reading ആലപ്പുഴയിൽ ഗർഡറുകൾ തകർന്ന സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed