web analytics

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും എറണാകുളം ഡിസിസി സെക്രട്ടറിയുമായ ബേസിൽ പോൾ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സൂചന.

കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായിട്ടായിരിക്കും ബേസിൽ പോൾ മത്സരിക്കുകയെന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്.

മാസങ്ങൾക്ക് മുൻപേ തന്നെ ഇടതുമുന്നണി നേതൃത്വവുമായി ഈ വിഷയത്തിൽ ചർച്ച നടത്തി ധാരണയിലെത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പെരുമ്പാവൂരിൽ മുമ്പ് മത്സരിച്ചിരുന്ന ബാബു ജോസഫ് ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നത്.

കഴിഞ്ഞ ദിവസം ബേസിൽ പോൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ നേരിൽ കണ്ടു ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ ബേസിൽ പോൾ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ്. കൂടാതെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് സംഘടനയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ബേസിൽ പോൾ ഇടതുമുന്നണിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന വാർത്ത പെരുമ്പാവൂരിലെ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇതിനിടെ കോൺഗ്രസിന്റെയും എൻഡിഎയുടെയും സ്ഥാനാർഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനിയും പുറത്തുവന്നിട്ടില്ല. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img