web analytics

ആശ്വാസത്തിന് തടയിട്ട് സ്വർണം; വീണ്ടും കുതിച്ചു കയറി, ഇന്നത്തെ വില ഇങ്ങനെ

കൊച്ചി: ആശ്വാസത്തിന് അറുതി വരുത്തി സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിക്കുന്നു. 40 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണവില 8,235 രൂപയായി. പവന് 320 രൂപ ഉയർന്ന് 65,880 രൂപയിലുമെത്തി.

തുടർച്ചയായ വിലക്കുറവിനു ശേഷം ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. രാജ്യാന്തരവിലയുടെ തിരിച്ചുകയറ്റത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുതിച്ചു കയറുന്നത്. ഈ മാസം 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോർഡ് ഭേദിക്കുമോ എന്നതാണ് നിലവിലെ ആശങ്ക.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും ഇന്ന് വർധിച്ചു. ചിലകടകളിൽ ഗ്രാമിന് 30 രൂപ വർധിച്ച് 6,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ മറ്റു ചിലകടകളിൽ 35 രൂപ കൂടിയെങ്കിലും വില 6,755 രൂപയേയുള്ളൂ.

വെള്ളിക്ക് ഗ്രാമിന് ചില കടകളിൽ ഒരു രൂപ ഉയർന്ന് 110 രൂപയായപ്പോൾ മറ്റു കടകളിൽ 109 രൂപയിൽ മാറ്റമില്ലാതെ വില്പന നടക്കുന്നു. സ്വര്‍ണ വിലയിലെ കുതിച്ചുചാട്ടത്തിന് നിരവധി പ്രധാന ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പ ആശങ്കകള്‍, ആഗോള പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് അതില്‍ പ്രധാനം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img