web analytics

വാടക ഗർഭധാരണത്തിന് നൽകിയത് 35 ലക്ഷം

വാടക ഗർഭധാരണത്തിന് നൽകിയത് 35 ലക്ഷം

ഹൈദരാബാദ്: വാടക ഗര്‍ഭധാരണവും ബീജക്കടത്തും നടത്തിവന്ന ഒരു റാക്കറ്റ് സെക്കന്തരാബാദില്‍ പിടിയിലായി. സംഭവത്തിൽ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ പത്തുപേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

റെജിമെന്റല്‍ ബസാറിലെ യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്ററിന്റെ മാനേജരുമായ ഡോക്ടര്‍ നമ്രത ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്.

ക്ലിനിക്കില്‍ ചികിത്സ തേടിയ ദമ്പതിമാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സെക്കന്തരാബാദില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയത്.

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

വാടക ഗര്‍ഭധാരണത്തിനായി കഴിഞ്ഞ വര്‍ഷം ഇവര്‍ ക്ലിനിക്കിന് 35 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാൽ, ക്ലിനിക്ക് ഏര്‍പ്പാട് ചെയ്ത വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞിന് തങ്ങളുമായി ജനിതകബന്ധമില്ലെന്നു ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കുഞ്ഞ് ജനിച്ച ശേഷം, വാടക അമ്മയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന ദമ്പതികളുടെ ആവശ്യം ഡോക്ടര്‍ നമ്രത നീട്ടിയതായും, പിന്നീട് ഡല്‍ഹിയില്‍ സ്വതന്ത്രമായി നടത്തിയ പരിശോധനയിലാണ് യാഥാര്‍ത്ഥ്യം മനസ്സിലായതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

ഇത് ശരിയാക്കാന്‍ സമയം ചോദിച്ച ഡോക്ടര്‍ നമ്രത പിന്നീട് മുങ്ങി. ഇതോടെ ദമ്പതികള്‍ ഗോപാലപുരം പോലീസിനെ സമീപിച്ചു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്ററില്‍ റെയ്ഡ് നടത്തി.

രാത്രി വൈകിയും തുടർന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ചോദ്യം ചെയ്തു. പരിശോധനയില്‍ നിര്‍ണായക രേഖകളും ബീജ സാമ്പിളുകളും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ കുഞ്ഞിന് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ, ജൂണ്‍ മാസത്തില്‍ ഡിഎന്‍എ തെളിവുകളുമായി ക്ലിനിക്കിനെ സമീപിച്ചപ്പോള്‍, “കൈയബദ്ധം” സംഭവിച്ചതായി ഡോക്ടര്‍ സമ്മതിച്ചതായും പരാതിയുണ്ട്.

Summary:
Hyderabad: A surrogacy and illegal sperm donation racket was busted in Secunderabad. Hyderabad police arrested ten people, including a doctor, in connection with the case.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img